കരുവന്നൂരിൽ കുത്തിയിരുന്ന് സമരം ചെയ്ത ജോഷിക്ക് ഒടുവിൽ നീതി ; 28 ലക്ഷത്തിന്റെ ചെക്ക് നൽകി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നിൽ തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥിരനിക്ഷേപം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ജോഷിക്ക് സമാധാനം. ജോഷിയുടെ പേരിലുള്ള സ്ഥിര നിക്ഷേപം പലിശ സഹിതം 28 ലക്ഷം രൂപ ബാങ്കിന്റെ നിലവിലെ ഭരണസമിതി ചെക്കായി നൽകി. കുടുംബാംഗങ്ങളുടെ പേരിലുള്ള ബാക്കി തുകയ്ക്ക് മൂന്ന് മാസത്തിനുള്ളിൽ ഒരു തീയ്യതി നിശ്ചയിച്ച് നാളെ തന്നെ ചെക്ക് നൽകാമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ജോഷി പ്രതികരിച്ചു. മൂന്നര മണിക്കൂറോളം ജോഷിയുമായി ബാങ്കിന്റെ സിഇഒ രാജേഷും മാനേജര്‍ വിജയാനന്ദും ചര്‍ച്ച നടത്തി.

ഇതിനൊടുവിലാണ് തുകയുടെ കാര്യത്തിൽ തീരുമാനമായത്. ബാങ്ക് പ്രതിസന്ധിയിലായപ്പോൾ കുടുംബബന്ധത്തിലടക്കം പ്രശ്നങ്ങൾ ഉണ്ടായെന്നും പണം ഇത്രയെങ്കിലും തിരികെ കിട്ടിയ സാഹചര്യത്തിൽ അതിലൊക്കെ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ജോഷി പറഞ്ഞു. നിക്ഷേപം തിരിച്ചു കൊടുക്കാമെന്ന സർക്കാർ ഉറപ്പ് ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ജോഷി സമരത്തിനെത്തിയത്. ജോഷിയുടെ പണം ഇപ്പോൾ നൽകാമെന്ന് ബാങ്ക് പ്രതിനിധികൾ വ്യക്തമാക്കിയപ്പോൾ കുടുംബാംഗങ്ങളുടെ കൂടെ പണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അതിന് ബാങ്ക് സമയം ചോദിച്ചപ്പോൾ ഇക്കാര്യം എഴുതി നൽകണമെന്ന് ജോഷി നിലപാടെടുത്തു. ചര്‍ച്ചകൾക്ക് ഒടുവിലാണ് മുഴുവൻ നിക്ഷേപവും മൂന്ന് മാസത്തിൽ തിരികെ നൽകാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...