ഗവർണർക്ക് പത്തംഗ കമാൻഡോ വലയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവർണറുടെ യാത്രകളിലും താമസസ്ഥലത്തും ഓഫീസിലുമടക്കം സി.ആർ.പി.എഫിന്റെ പത്ത് കമാൻഡോകളുടെ സുരക്ഷാ വലയമുണ്ടായിരിക്കും.ഇവർ അനുവദിച്ചാലേ ആർക്കും ഗവർണർക്ക് അടുത്തെത്താനാവൂ. ബംഗളുരുവിലെ വി.ഐ.പി സുരക്ഷാ ഡിവിഷനിൽ നിന്ന് 41 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കെത്തിയത്.എസ്.പി.ജി, എൻ.എസ്.ജി പരിശീലനം ലഭിച്ചവരാണ് ഇവർ. 10പേർ എപ്പോഴും ഗവർണർക്ക് ചുറ്റിലുമുണ്ടാവും. ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രം അനുവദിച്ചത്.

സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇതുവരെ ഗവർണർക്ക് ചുറ്റിലും സുരക്ഷാചുമതല വഹിച്ചിരുന്നത്. ഇവർ രണ്ടാംനിരയിലേക്ക് മാറും. യാത്രകളിലും പരിപാടികളിലും സുരക്ഷയൊരുക്കുന്നത് പൊലീസായിരിക്കും. രാജ്ഭവൻ ഗേറ്റിലും ഉള്ളിലെ പോസ്റ്റുകളിലും പൊലീസ് തുടരും. ഗവർണറുടെ വാഹനത്തിൽ പൊലീസിനെ ഒഴിവാക്കി സി.ആർ.പി.എഫ് കമാൻഡോകൾ സഞ്ചരിക്കും. കാറിന് മുന്നിലും പിന്നിലും സി.ആർ.പി.എഫിന്റെ വാഹനങ്ങളായിരിക്കും. പിന്നാലെ പൊലീസ് വാഹനങ്ങളുണ്ടാവും. പ്രതിഷേധമുണ്ടായാൽ നേരിടുന്നതും സമരക്കാരെ നീക്കുന്നതും യാത്രാപാത സുഗമമാക്കുന്നതുമടക്കം ചുമതലകൾ പൊലീസിനായിരിക്കും. പരിപാടികൾക്ക് സുരക്ഷയൊരുക്കുന്നത് അവിടത്തെ എസ്.പിയായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...