തൃശൂര്‍: ബിജെപി ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ പാറളം പഞ്ചായത്തില്‍ അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസും ഇടതു പക്ഷവും. ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ നാളെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസിന് ആറും ബിജെപി ആറും ഇടതു പക്ഷത്തിന് അഞ്ച് അംഗങ്ങളുമെന്നതാണ് പാറളത്തെ കക്ഷി നില. നിലവില്‍ ബിജെപിയാണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത്.
ഭരണം ഏഴുമാസം പിന്നിടുമ്പോഴാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. നാളെ കാലത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയവും ഉച്ചതിരിഞ്ഞ് വൈസ് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയവും ചര്‍ച്ചയ്ക്കെടുക്കും. ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയ ഭരണസമിതിയെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ഇടത് ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.






























