ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം സ്വയം വിഷം കഴിച്ച് പിതാവ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും തുടർന്ന് വീടിനോട് ചേർന്ന് ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പിതാവ് ജസ്റ്റിൻ്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ ഉടൻതന്നെ മരണം സംഭവിച്ചു. ഇതിനുശേഷം പിതാവ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി ഭരിക്കുന്ന പാറളം പഞ്ചായത്തില്‍ അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസും ഇടതുപക്ഷവും

0
തൃശൂര്‍: ബിജെപി ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ പാറളം പഞ്ചായത്തില്‍ അവിശ്വാസ...

ഹിന്ദിയെ ദേശീയ ഭാഷയെന്ന് വിശേഷിപ്പിച്ചു ; വിവാദത്തിനു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് ശിവ രാജ്കുമാർ

0
ബെംഗളൂരു : ഹിന്ദിയെ 'ദേശീയ ഭാഷ' എന്ന് വിശേഷിപ്പിച്ചതിൽ പരസ്യമായി മാപ്പ്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി

0
ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13...