ഹിന്ദിയെ ദേശീയ ഭാഷയെന്ന് വിശേഷിപ്പിച്ചു ; വിവാദത്തിനു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് ശിവ രാജ്കുമാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഹിന്ദിയെ ‘ദേശീയ ഭാഷ’ എന്ന് വിശേഷിപ്പിച്ചതിൽ പരസ്യമായി മാപ്പ് പറയുകയും വിഷയത്തിൽ വ്യക്തത വരുത്തുകയും ചെയ്ത് കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ. ‘ഒറിജിനൽ മോൺസ്റ്റർ’ എന്ന ചിത്രത്തിന്റെ ചടങ്ങിൽ സംസാരിക്കവേയാണ് താരം ഹിന്ദി ഭാഷയെക്കുറിച്ചുള്ള പരാമർശം നടത്തിയത്. തനിക്ക് അബദ്ധം പറ്റിയതാണെന്നും ആശയക്കുഴപ്പം മൂലമാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയിലെ അനേകം ഭാഷകളിൽ ഒന്നു മാത്രമാണ് ഹിന്ദിയെന്നും, അതിനെ ദേശീയ ഭാഷ എന്ന് തെറ്റായി വിശേഷിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭാഷയായ കന്നഡയ്ക്ക് തന്നെയാണ് എപ്പോഴും പ്രഥമ പരിഗണനയെന്ന് ശിവ രാജ്കുമാർ വ്യക്തമാക്കി.

ഹിന്ദി സംസാരിക്കുന്നവർക്ക് അവരുടെ ഭാഷ എത്രത്തോളം പ്രധാനമാണോ, അത്രത്തോളം തന്നെ പ്രധാനമാണ് തങ്ങൾക്ക് കന്നഡ ഭാഷയെന്നും അദ്ദേഹം പറഞ്ഞു. അബദ്ധത്തിൽ സംഭവിച്ച പിഴവാണിതെന്നും, തനിക്ക് അതിൽ കാര്യമായി അറിവില്ലായിരുന്നുവെന്നും പറഞ്ഞ് അദ്ദേഹം തൻ്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു. ‘ഒറിജിനൽ മോൺസ്റ്റർ’ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെയാണ് സംഭവം ഉണ്ടായത്. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഹിന്ദി സംഭാഷണങ്ങൾ പറയുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ഹിന്ദി തന്റെ രണ്ടാമത്തെ ഭാഷയാണെന്നും അത് എളുപ്പമുള്ള ദേശീയ ഭാഷയാണെന്നും തനിക്ക് സംസാരിക്കാൻ അറിയാമെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കുകയുണ്ടായി.

താരത്തിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിലുടനീളമുള്ള ഹിന്ദിയുടെ വ്യാപകമായ ഉപയോഗമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നാണ് ആരാധകർ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞത്. ആർ. ചന്ദ്രു സംവിധാനം ചെയ്യുന്ന ‘ഒറിജിനൽ മോൺസ്റ്റർ’ 1990-കൾക്കും 2000-ത്തിനും ഇടയിലുള്ള പശ്ചാത്തലത്തിൽ നിർമിക്കുന്ന ചിത്രമാണ്. കന്നഡയിലും ഹിന്ദിയിലുമായി നിർമ്മിക്കുന്ന ഈ ചിത്രം ശിവ രാജ്കുമാറിന്റെ ഹിന്ദി സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി

0
ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13...

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം സ്വയം വിഷം കഴിച്ച് പിതാവ്

0
ഇടുക്കി : ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473...

0
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്...