തൃശ്ശൂർ പൂരത്തിന് റെയിൽവേയുടെ പൂരക്കൈനീട്ടം; കൊല്ലം – തൃശ്ശൂർ റൂട്ടിൽ സ്പെഷ്യൽ മെമു സർവീസുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ:  തൃശ്ശൂർ പൂരത്തിനെത്തുന്ന ജനലക്ഷങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ നടത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ഏപ്രിൽ 26 ഞായറാഴ്ചയാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സർവീസിനായി റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള മെമു (06187) ഏപ്രിൽ 26-ന് രാവിലെ 08.20-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01.30-ന് തൃശ്ശൂരിലെത്തും. പ്രധാന സ്റ്റേഷനുകളായ കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, ആലുവ തുടങ്ങി 27 സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പൂരത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ തൃശ്ശൂരിൽ എത്തുന്ന രീതിയിലാണ് ഈ ട്രെയിനിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. പൂരം കഴിഞ്ഞ് മടങ്ങുന്നവർക്കായി അന്ന് രാത്രി 09.30-ന് തൃശ്ശൂരിൽ നിന്ന് കൊല്ലം മെമു (06188) തിരിക്കും. തൃശ്ശൂരിലെ പ്രധാന സ്റ്റേഷനുകൾ കടന്ന് ഏപ്രിൽ 27 തിങ്കളാഴ്ച പുലർച്ചെ 02.30-ന് ട്രെയിൻ കൊല്ലം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. രാത്രികാലങ്ങളിൽ തിരികെ പോകുന്നവർക്ക് ഏറെ ആശ്വാസകരമായ ഈ സർവീസ് വഴി പൂരത്തിന് എത്തുന്നവർക്ക് സുരക്ഷിതമായും വേഗത്തിലും തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...