കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനായുള്ള മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. ആക്രമണകാരികളായ നായ്ക്കളെ കൊല്ലമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. മാറ്റാനാകാത്ത രോഗ ബാധയുള്ളതും, പേവിഷ ബാധയേറ്റതും, ഗുരുതരമായി പരിക്കേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സർജൻ ആയിരിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. ദയാവധത്തിന് വിധേയമാക്കുന്ന നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുദിവസം ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാകുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ ദയാവധത്തിന് അവയെ വിധേയമാക്കാൻ പാടുള്ളു. യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ. കൂടാതെ നായ്ക്കളുടെ വിശദ രജിസ്റ്റർ സൂക്ഷിക്കുകയും ക്യാപ്ചർ മാപ് തയ്യാറാക്കുകയും വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























