മലപ്പുറത്ത് ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സ്‌ക്കൂള്‍ വിട്ട് വന്നതിനു ശേഷമാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്. കഴുത്തിൽ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി.

തുടര്‍ന്ന് ഉടനെ തന്നെ ധ്വനിത്തിനെ തിരൂരിലെ സ്വകാര്യ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രി യിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ പൊറ്റിലത്തറ ശ്മശാനത്തില്‍ സംസ്‌കരിച്ചു. നിറമരുതൂര്‍ ഗവ.യു.പി സ്‌കൂളി ലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ധ്വനിത്. പിതാവ്: മണികണ്ഠന്‍ (ലോട്ടറി വില്‍പന). മാതാവ്: ദിവ്യ. സഹോദരന്‍ ദര്‍ഷ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...