ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളും ത​ക​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി : ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളും ത​ക​ർ​ന്നു. ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ കോ​ഴ​ഞ്ചേ​രി – മേ​ലു​ക​ര – റാ​ന്നി റോ​ഡി​ലെ പു​ത​മ​ൺ പാ​ലം ത​ക​ർ​ന്നി​ട്ട് ​രണ്ട​ര വ​ർ​ഷ​മാ​യി. താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ചു​വെ​ങ്കി​ലും അ​ത് മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വെ​ള്ള​പ്പൊ​ക്കംമൂ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ ക​ച്ചേ​രി​പ്പ​ടി – ക​ണ​മു​ക്ക്, ആ​ടു​പാ​റ ജം​ഗ്ഷ​ൻ – സൊ​സൈ​റ്റി പ​ടി, സി​എം​എ​സ് – കു​ട്ട​ത്തോ​ട്, കു​ടി​ലു​മു​ക്ക് – പ​ന്ത​ളം മു​ക്ക്, പാ​ല​ച്ചു​വ​ട് – പ​ന്ത​ളം മു​ക്ക് ചാ​ക്ക​പ്പാ​ലം -പ​ള്ളി​യ​ത്ത് പ​ടി, പ​ള്ളി​ക്ക​ൽ പ​ടി – ആ​ട്പാ​റ ജം​ഗ്ഷ​ൻ റോ​ഡു​ക​ൾ യാ​ത്രാ​യോ​ഗ്യ​മ​ല്ല.

സൊ​സൈ​റ്റി പ​ടി റോ​ഡ് ബി​എ ആ​ൻ​ഡ് ബി​സി ചെ​യ്യാ​ൻ വേ​ണ്ടി റോ​ഡി​ലെ നി​ല​വി​ലെ മെ​റ്റ​ൽ ഇ​ള​ക്കി​യി​ട്ട് മൂ​ന്ന് മാ​സം തി​ക​യു​ന്നു. തു​ട​ർ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ന്നു. പു​ത​മ​ൺ പാ​ലം ത​ക​ർ​ന്നി​ട്ട് മൂ​ന്നു​വ​ർ​ഷ​മാ​യെ​ങ്കി​ലും ഇ​തേ​വ​രെ തൂ​ണു​ക​ളു​ടെ പ​ണി മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. റോ​ഡു പ​ണി​ക​ൾ ക​രാ​റു​കാ​ര​ൻ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളാ​ക​ട്ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ കു​റ്റം ചു​മ​ത്തി പി​ന്മാ​റാനാ​ണ് ശ്ര​മി​ക്കു​ന്ന​ത്. റോ​ഡു​ക​ൾ ത​ക​ർ​ന്ന​തോ​ടു​കൂ​ടി യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​യ​വ​രി​ലേ​റെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളാ​ണ്.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള നാ​ട്ടു​കാ​ർ സ​മ​ര രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...