നിരക്ക് കൂട്ടിയപ്പോൾ ജനം കൈവിട്ടു ; ജിയോ കണക്ഷൻ ഉപേക്ഷിച്ചത് 1.3 കോടി വരിക്കാർ

For full experience, Download our mobile application:
Get it on Google Play

മുംബൈ : റിലയൻസ് ജിയോക്ക് വരിക്കാരുടെ എണ്ണത്തിൽ ഡിസംബറിൽ നേരിട്ടത് വൻ ഇടിവ്. 1.29 കോടി പേരാണ് ജിയോ ഉപേക്ഷിച്ചതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ നഷ്ടത്തിനിടയിലും കമ്പനിയുടെ വിപണി വിഹിതം 36 ശതമാനമാണ്. എയർടെൽ 30.81 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഡിസംബറിൽ എയർടെലിന് 4.5 ലക്ഷം വരിക്കാരുടെ വർധനവുണ്ടായി. 23 ശതമാനം വിപണി വിഹിതമുള്ള വൊഡഫോൺ ഐഡിയയ്ക്ക് 16 ലക്ഷം വരിക്കാരെ ഡിസംബർ മാസത്തിൽ മാത്രം നഷ്ടപ്പെട്ടു. രാജ്യത്തെ വയൽലെസ് ടെലികോം വരിക്കാരുടെ എണ്ണം 2021 നവംബറിൽ 1167.5 ദശലക്ഷമായിരുന്നു. ഇത് ഡിസംബറിൽ 1154.62 ദശലക്ഷമായി കുറഞ്ഞു. 1.10 ശതമാനമാണ് ഒരു മാസത്തിനിടെയുണ്ടായ കുറവ്.

സ്വകാര്യ ടെലികോം കമ്പനികളാണ് ടെലികോം വിപണിയുടെ സിംഹഭാഗവും കൈയ്യാളുന്നത്. 89.81 ശതമാനമാണ് സ്വകാര്യ ടെലികോം കമ്പനികളുടെ വിപണി വിഹിതം. എംടിഎൻഎൽ, ബിഎസ്എൻഎൽ എന്നീ പൊതുമേഖലാ കമ്പനികളുടെ സംയോജിത വിപണി വിഹിതം 10.19 ശതമാനം മാത്രമാണ്. ഇതിൽ 9.90 ശതമാനം ബിഎസ്എൻഎല്ലിന്റേതും 0.28 ശതമാനം എംടിഎൻഎല്ലിന്റേതുമാണ്.

വിപണിയുടെ 36 ശതമാനം വിഹിതവും കൈവശമുള്ള ജിയോ വരിക്കാരിൽ 87.64 ശതമാനം പേരും ആക്ടീവ് യൂസർമാരാണ്. വൊഡഫോൺ യൂസർമാരിൽ 86.42 ശതമാനം ആക്ടീവ് യൂസർമാരാണ്. ജിയോ 3.01 ശതമാനവും വൊഡഫോൺ ഐഡിയ 0.60 ശതമാനവും നെഗറ്റീവ് വളർച്ച നേടിയപ്പോൾ എയർടെൽ 0.13 ശതമാനം മുന്നേറുകയാണ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...

ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും : ഏഴ് ഭക്തർക്ക് ദാരുണാന്ത്യം

0
ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും...