വൈദ്യുതി ഉപയോഗിച്ച്‌ ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി ; ഒന്നരക്കോടി അനുവദിച്ചു – മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച്‌ ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഒന്നര കോടി രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല വര്‍ക്കിങ് ഗ്രൂപ്പിന്റെ ശുപാര്‍ശ ഗതാഗത മന്ത്രി അംഗീകരിച്ചു. പുതിയ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കാന്‍ ഒന്നര കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം നേരിടാന്‍ ലോകം മുഴുവന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അതിനോട് ചേര്‍ന്നു നീങ്ങാനുള്ള ചെറിയൊരു കാല്‍വെയ്പാണിതെന്നും കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധന മൂലം നട്ടം തിരിയുന്ന സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇതു മൂലം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇ വാഹന നയത്തില്‍ വാണിജ്യ വാഹനങ്ങളില്‍ വൈദ്യുതി ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 10000 ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു നോഡല്‍ ഓഫിസറെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...