ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിട്ടു ; ഒന്നര വയസ്സുകാരി മുങ്ങി മരിച്ചു – ഭര്‍ത്താവ് ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിട്ടു, ഒന്നര വയസ്സുകാരി മുങ്ങി മരിച്ചു. മരണത്തില്‍ അച്ഛനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്.

തന്നേയും മകളേയും പുഴയിലേക്ക് തള്ളിയിട്ടെന്നാണ് സോനയുടെ മൊഴി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിലെ ജല അതോറിറ്റിയ്‌ക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയേയും കുഞ്ഞിനേയും വീണ നിലയില്‍ കണ്ടെത്തിയത്.

അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു. ഒന്നരവയസ്സുള്ള കുട്ടിയുടെ മൃതദേഹം പുഴയുടെ സമീപത്ത് നിന്നുമാണ് കണ്ടെടുത്തത്. ഭര്‍ത്താവിന്റെ കൂടെ മൂന്ന് പേരും ബൈക്കില്‍ പുഴയ്‌ക്ക് സമീപം എത്തുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ...

പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ഒരാള്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...