കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സുപ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് രാജ്യതലസ്ഥാനത്ത് ചേരും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ രാവിലെ പത്തിന് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പ് തീയതി യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പൂര്‍ണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയര്‍ത്താനാണ് വിമതഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എ.ഐ.സി.സി യോഗത്തില്‍ നിര്‍ദേശിക്കും. അടുത്ത മാസം അംഗത്വം പുതുക്കല്‍ തുടങ്ങി അടുത്ത വര്‍ഷം ആഗസ്‌തോടെ പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയില്‍ സമ്മേളനങ്ങള്‍ നിശ്ചയിക്കാം എന്ന നിര്‍ദ്ദേശമാണ് നേതൃത്വത്തിനുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...

സംസ്ഥാന പോലീസ് മീറ്റ് : വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
പത്തനംതിട്ട : 47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ...

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു ; പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല...

0
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ...