എന്റെ മകളായതുകൊണ്ടാണ് വീണയ്ക്കെതിരെ വിചിത്ര നടപടികൾ, ഞാനും കുടുംബവും ഒരു ഹവാല ഇടപാടും നടത്തിയിട്ടല്ല ; പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഞാനും തന്റെ മകളും കുടുംബവും ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ. തന്റെ മകളായത്‌കൊണ്ടാണ് ഇഡിയുടെ വിചിത്രമായ നടപടികൾ വരുന്നതെന്നും പിണറായി വ്യക്തമാക്കി. സാധാരണ ഏതെങ്കിലും കേസിൽ ഇഡി ഇത്തരത്തിൽ പത്രക്കുറിപ്പുകൾ ഇറക്കാറുണ്ടോയെന്നും പിണറായി ചോദിച്ചു.

‘ചില ആളുകൾ ദീർഘകാലമായി പിന്നാലെ കൂടിയിട്ടുണ്ട്. ഏതൊക്കെ തരത്തിൽ പെടുത്താൻ പറ്റുമെന്നാണ് ശ്രമിക്കുന്നത്. അന്വേഷണ ഏജൻസികൾ അവർക്ക് മുന്നിൽ വരുന്ന പരാതികളിൽ അന്വേഷണം നടത്തുന്നതിന് ആരും എതിര് പറയുന്നില്ല. എന്നാൽ ഇവിടെ ഉണ്ടായത് വീണ എന്റെ മകളാണ് എന്നതിന്റെ പേരിലാണ് പ്രശ്‌നങ്ങൾ ഉയർന്നുവന്നത്. വീണ ഭയങ്കര സ്വത്ത് കാരിയല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. എത്രയാണെന്ന് എല്ലാവർക്കും അറിയാം. എന്റെ മകളായത്‌കൊണ്ട് വിചിത്രമായ നടപടികൾ വരുന്നു. സാധാരണ ഏതെങ്കിലും കേസിൽ ഇഡി ഇത്തരത്തിൽ പത്രക്കുറിപ്പുകൾ ഇറക്കാറുണ്ടോ. പത്രക്കുറിപ്പിൽ എന്തിനാണ് എന്റെ സ്ഥാനപ്പേര് അടക്കം എന്തിനാണ് നൽകിയത്.

പിണറായി വിജയന് നേരെ എന്തും പറയാമെന്നാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ നൽകുന്നതിന് വീണയുടെ ഭാഗത്ത്‌നിന്ന് മടിയുണ്ടാകില്ല. എനിക്ക് പൂർണ്ണബോധ്യമുണ്ട്. ഞാനും എന്റെ മകളും കുടുംബവും ഒരു ഹവാല ഇടപാടിലും ഏർപ്പെട്ടിട്ടില്ല’ പിണറായി പറഞ്ഞു. ഈ കൈകൾ എല്ലാ കാലത്തും ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കും. ഇതിൽ കറപുരട്ടാമെന്ന് ആരും ധരിക്കേണ്ടയെന്നും പിണറായി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...