തെരഞ്ഞെടുപ്പിന് ബി.ജെ.പി മൂന്നരക്കോടി രൂപ എത്തിച്ച സംഭവം ; ക്രൈംബ്രാഞ്ച്‌ തെരഞ്ഞെടുപ്പ്‌കമീഷന്‌ റിപ്പോര്‍ട്ട്‌ കൈമാറും

For full experience, Download our mobile application:
Get it on Google Play

ബത്തേരി : തെരഞ്ഞെടുപ്പിന് ബി.ജെ.പി മൂന്നരക്കോടി രൂപ എത്തിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ സംഘം തെരഞ്ഞെടുപ്പ്‌ കമീഷന്‌ റിപ്പോര്‍ട്ട്‌ കൈമാറും. ചട്ടലംഘനം നടത്തിയെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ നടപടി. ജില്ലാ വരണാധികാരിയായിരുന്ന വയനാട്‌ കളക്ടര്‍ക്കാണ്‌ ആദ്യം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബത്തേരിയില്‍ 17 ലക്ഷം രൂപ ചെലവിട്ടതിന്റെ കണക്കാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ബി.ജെ.പി നല്‍കിയത്‌. എന്നാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ മലവയല്‍ അന്നത്തെ പ്രസിഡന്റ്‌ സജിശങ്കറിന്‌ നല്‍കിയ 3.5 കോടി രൂപയുടെ ഡിജിറ്റല്‍ രേഖകള്‍ അന്വേഷകസംഘത്തിന്‌ ലഭിച്ചിരുന്നു.

സി.കെ ജാനുവിന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസ്‌ അന്വേഷിക്കുന്നതിന്റെ ഭാഗമായി പ്രശാന്ത്‌മലവയലിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ പണമിടപാടിന്റെ സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്‌. ഈ പണത്തില്‍നിന്നാണ്‌ 35 ലക്ഷം രൂപ സി.കെ ജാനുവിന്‌ കോഴ നല്‍കിയതെന്നാണ്‌ നിഗമനം. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ മലവയലിന്റെ രണ്ട്‌ മൊബൈലുകളും സംഘം പിടിച്ചെടുത്തിരുന്നു. പണമിടപാടിന്റെ നിരവധി തെളിവുകള്‍ അന്വേഷകസംഘത്തിന്‌ ഈ ഫോണില്‍നിന്നും ലഭിച്ചിട്ടുണ്ട്‌.

മുന്‍ പ്രസിഡന്റ്‌ സജി ശങ്കര്‍, നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.ബി മദന്‍ലാല്‍ എന്നിവരെ ചോദ്യം ചെയ്‌തതില്‍നിന്നും 3.5 കോടിയുടെ തെളിവുകള്‍ ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ക്കാണ്‌ സാധ്യത തെളിയുന്നത്‌. ഫണ്ട്‌ തിരിമറിയില്‍ ബി.ജെ.പി യില്‍ രൂപപ്പെട്ട കടുത്ത ഭിന്നത തുടരുന്നതിനിടെയാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം, വയനാട്ടില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധങ്ങള്‍ക്ക്‌ രൂപം നല്‍കുകയാണ്‌. സംഘടന വലിയ പ്രതിസന്ധിയില്‍ തുടരുമ്പോഴും സംസ്ഥാന അധ്യക്ഷന്‍ എത്തിയിട്ടില്ല. സമവായ നീക്കങ്ങള്‍ക്ക്‌ കെ.സുരേന്ദ്രന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്‍ വാങ്ങി. ഫണ്ട്‌ തിരിമറിയില്‍ നടപടിയും പുറത്താക്കിയ പ്രവര്‍ത്തകരെ തിരിച്ചെടുക്കുകയും ചെയ്തില്ലെങ്കില്‍ ബത്തേരിക്ക്‌ പുറമേ മറ്റ്‌ രണ്ട്‌ നിയോജകമണ്ഡലം കമ്മറ്റികളും രാജിവെക്കുമെന്നാണ്‌ വിമതര്‍ പറയുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...