കൊച്ചി : സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയിലെ മുഖ്യ കണ്ണി പിടിയിലായി. പറവൂർ വാണിയക്കാട് കുഴുപ്പിള്ളി വീട്ടിൽ നിഖിൽ പ്രകാശിനെയാണ് (30) പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പറവൂർ തത്തപ്പിള്ളിയിലെ വാടകവീടിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 1.884 കിലോ എം.ഡി.എം.എയാണ് ഡാൻസാഫ് ടീമും പോലീസും ചേർന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നിധിൻ വിശ്വം, നിധിൻ കെ. വേണു, അമിത് കുമാർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ സൂത്രധാരനാണ് നിഖിൽ പ്രകാശ്. മയക്കുമരുന്ന് കൊണ്ടുവരാൻ വിമാനമാർഗം ഡൽഹിയിലേക്ക് ആദ്യം പോവുകയും ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കുകയും ചെയ്തത് ഇയാളാണ്. തുടർന്ന് കൂട്ടാളികൾ അവിടെയെത്തി സെക്കൻഡ് സെയിലിൽ വാങ്ങിയ വാഹനത്തിൽ ബംഗളൂരു വഴി പറവൂരിലെത്തിക്കുകയായിരുന്നു. ഹ്രസ്വചിത്രം നിർമിക്കാനെന്ന് പറഞ്ഞാണ് ഇവിടെ വീട് വാടകക്ക് എടുത്തിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.