മേപ്പാടി: കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.കെ ചന്തുവിന്റെ നേതൃത്വത്തില്‍ താഴെ അരപ്പറ്റ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയയാളെ പിടികൂടി. താഴെ അരപ്പറ്റ സതീഷ് നിവാസില്‍ കുട്ടി ഗംഗനെന്ന ആര്‍. ചന്ദ്രന്‍ (45) ആണ് അറസ്‌റ്റിലായത്. ഇയാളില്‍ നിന്നും ഏഴ് ലിറ്റര്‍ വിദേശ മദ്യവും മദ്യം വിറ്റ് ലഭിച്ച 1650 രൂപയും പിടികൂടി. ഇയാള്‍ മുന്‍പും സമാന കേസുകളില്‍ പ്രതിയാണ്. തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
അനധികൃത മദ്യവില്‍പ്പന ; ഏഴുലിറ്റര്‍ മദ്യവുമായി ഒരാള്‍ പിടിയില്‍
RECENT NEWS
Advertisment



























