ഗുണനിലവാരമില്ല ; പാരസെറ്റമോൾ അടക്കം 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാരസെറ്റമോൾ ഗുളിക ഉൾപ്പെടെ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച്‌ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത്‌ നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്‍റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ്‌ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയത്‌.

പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത്‌ വിറ്റമിൻ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോൾ ആൻഡ്‌ ഡൈക്ലോഫെനാക്‌ പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എഎംപി 1001), ഗ്ലിബൻക്ലമൈഡ്‌ ആൻഡ്‌ മെറ്റ്‌ഫോർമിൻ (പിഡബ്ല്യുഒഎകെ 58), ലൊസാർടൻ പൊട്ടാസ്യം ഗുളിക (എൽപിടി 20024), എസ്‌വൈഎംബിഇഎൻഡി- അൽബെൻഡസോൾ (എസ്‌ടി 20-071), ബൈസോപ്രോലോൽ ഫ്യുമേറേറ്റ്‌ ഗുളിക (56000540), സൈറ്റികോളിൻ സോഡിയം ഗുളിക (ടി 210516), റോംബസ്‌ ഹാൻഡ്‌ സാനിറ്റൈസർ (292) തുടങ്ങിയ മരുന്നുകളാണ് സംസ്ഥാനത്ത് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന്‌ സംസ്ഥാന ഡ്രഗ്‌സ്‌ കൺട്രോളർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...