ഒരിക്കലും മരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഒരിക്കലും മരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി ലക്ഷ്മി (55) ആണ് പോലീസിന്റെ പിടിയിലായത്. അമരത്വം ലഭിക്കുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് നാഗരാജ് (59) മരിച്ചു. ചെന്നൈയിലെ പെരുമ്പാക്കത്താണ് സംഭവം. ദൈവത്തോട് സംസാരിക്കാനാകുമെന്ന് അവകാശപ്പെട്ട് സ്വയം ക്ഷേത്രം നിര്‍മിച്ച്‌ പൂജ നടത്തി വരികയായിരുന്നു നാഗരാജ്.

കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ജീവനോടെ കുഴിച്ചിടാന്‍ നാഗരാജ് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ അമരത്വം നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു നാഗരാജ്. ഈ വിവരം ആരോടും പറയരുതെന്ന് നാഗരാജ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജലസംഭരണി നിര്‍മ്മിക്കാനെന്ന വ്യാജേന തൊഴിലാളികളെ ഉപയോഗിച്ച്‌ വീടിന് സമീപം കുഴിയെടുത്ത് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ടു മൂടുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന മകള്‍ വീട്ടില്‍ തിരിച്ചെത്തി അച്ഛനെ അന്വേഷിച്ചപ്പോഴാണ് സത്യം പുറത്തായത്. തുടര്‍ന്ന് മകള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...