ഒന്നാം സമ്മാനം 10 കോടി ; മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ വര്‍ഷത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. പത്ത് കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിന്റെ ഭാഗമായി 34 ലക്ഷം ടിക്കറ്റുകളാണ് വകുപ്പ് പൊതുവിപണിയിലെത്തിച്ചത്. ഇതില്‍ 32,90,900 ടിക്കറ്റുകള്‍ വിറ്റഴിച്ചു. തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആയിരുന്നു ലഭിച്ചത്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ പ്രവർത്തകർ ആയിരുന്നു ഇവർ. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു ബമ്പര്‍ ടിക്കറ്റ് വില. 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി രണ്ട് പേര്‍ ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് സ്വന്തമാക്കിയത്.

ഈ വർഷത്തെ തിരുവോണം ബമ്പർ പ്രകാശനം ഇന്ന് നടക്കും. 25 കോടി രൂപയാണ് ഇക്കുറിയും 500 രൂപ വിലയുള്ള ഓണം ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും.ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...