മാനന്തവാടി : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ തിരുവനന്തപുരം സ്വദേശികളായ ചിറയിൻകീഴ് അമൃതം വീട്ടിൽ എം.യദുകൃഷ്ണൻ (25), പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ എസ്.എൻ ശ്രുതി (25), കോഴിക്കോട് വെള്ളിമാടുകുന്ന് മേരിക്കുന്ന് കുനിയിടത്തുതാഴം ഭാഗത്ത് നൗഫത്ത്മഹൽ പി.ടി നൗഷാദ് (40) എന്നിവരാണ് പിടിയിലായത്.
കാട്ടിക്കുളം ബാവലി റോഡിൽവെച്ചാണ് എക്സൈസ് ഇവരെ പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയിൽ പത്തുലക്ഷം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ്, സുരേഷ് വെങ്ങാലികുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.അനൂപ്, കെ.വിബിൻ, കെ.എസ് സനൂപ്, ഇ.സാലിം, വി.പി വിജീഷ്കുമാർ, വനിതാ സി.ഇ.ഒ കെ.ഇ ഷൈനി, എം.വി അബ്ദുറഹിം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.