മേഘാലയയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 10 തൊഴിലാളികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മേഘാലയ :  മേഘാലയയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 10 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് ഡൈനാമിറ്റ് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിനെ തുടർന്ന് അപകടമുണ്ടായത്. സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. മരിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് സംശയം. സ്ഫോടനത്തെ തുടർന്ന്
മേഘാലയ പോലീസ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

മരിച്ചവരിൽ ഒരാൾ കതിഗരയിലെ ബിഹാര ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നാണ് സ്ഥിരീകരിച്ചു. മരിച്ച മറ്റ് തൊഴിലാളികളെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ അറിയിക്കാനും ആരംഭിച്ചിട്ടുണ്ട്. മേഘാലയയിലെ കൽക്കരി ഖനികളിലെ അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ഉയർത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...