ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 10 വയസുകാരിയുടെ മാല പൊട്ടിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ മാല മോഷ്‌ടിച്ച കേസിലെ പ്രതിക്ക്  ഏഴു വർഷം കഠിന തടവും 25000 പിഴയും ശിക്ഷ. അവനവഞ്ചേരി തേബ്രവിള വീട്ടിൽ കുമാറാണ് ശിക്ഷിക്കപ്പെട്ട പ്രതി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ  393-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. തിരുവനന്തപുരം സ്ത്രീക്കൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന സ്പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്.

2006 സെപ്റ്റംബർ 14 നാണ് സംഭവം. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പത്ത് വയസുള്ള പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നര മണിക്ക് സഹോദരനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് സംഭവം. ആറ്റിങ്ങൽ കള്ളൻവിള എന്ന സ്ഥലത്ത് വെച്ചാണ് പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണ മാല പൊട്ടിച്ചെടുത്തത്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സഹോദരൻ നിലവിളിച്ചുകൊണ്ട് പ്രതിക്ക് പുറകെ ഓടി. ഇതോടെ പ്രതി ആൺകുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും കഴുത്തിൽ മുറുക്കി പിടിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. ഈ സമയത്ത് ഓടിക്കൂടിയ നാട്ടുകാരെ കണ്ട് പ്രതി കുട്ടിയെ വിട്ട് ഓടിപ്പോവുകയായിരുന്നു.

സംഭവത്തിൽ പിന്നീട് ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. 2007 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. സമാനമായ മറ്റൊരു കേസിൽ പ്രതി ശിക്ഷ ലഭിച്ച ജയിലിൽ കഴിയുകയാണ്. കേസിൽ മൊത്തം 12 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത്ത് പ്രസാദ് ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...