ബിഎസ്പിക്കും ബിജെപിക്കും തിരിച്ചടി ; ഏഴ് എംഎൽഎമാർ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് 2022 ൽ നടക്കാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കും മുൻപ് ഭരിച്ചിരുന്ന ബിഎസ്പിക്കും കനത്ത തിരിച്ചടി. ഈ പാർട്ടികളിൽ നിന്നുള്ള ഏഴ് എംഎൽഎമാർ പാർട്ടി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ആറ് ബിഎസ്പി എംഎൽഎമാരും ഒരു ബിജെപി എംഎൽഎയുമാണ് എസ്പിയുടെ ഭാഗമായത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ഈ രാഷ്ട്രീയ മാറ്റം സമാജ്‌വാദി പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അധ്യക്ഷതയിൽ ലഖ‌്നൗവിലെ ആസ്ഥാന മന്ദിരത്തിൽ എംഎൽഎമാർക്ക് സ്വീകരണം നൽകി. ബിഎസ്പി എംഎൽഎമാരായ അസ്ലം അലി ചൗധരി, അസ്ലം റെയ്നെ, ഹർഗോവിന്ദ് ഭാർഗവ, മുജ്‌തബ സിദ്ധിഖി, ഹക്കീം സിങ് ബിന്ദ്, സുഷമ പട്ടേൽ എന്നിവരാണ് സീതാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് രാത്തോറിനൊപ്പം സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരിക്കുന്നത്.

സംസ്ഥാനത്തെ സാധാരണക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാത്ത സർക്കാരാണ് യോഗി ആദിത്യനാഥിന്റെതെന്നാണ് അഖിലേഷ് യാദവിന്റെ വിമർശനം. തൊഴിലില്ലായ്മയും കർഷക പ്രതിഷേധങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഉയർത്തിക്കാട്ടി സംസ്ഥാനത്ത് പ്രചാരണം നടത്തുന്ന അദ്ദേഹം ഇനിയും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിക്കുന്ന നീക്കങ്ങൾ നടത്തുമെന്ന മുന്നറിയിപ്പ് കൂടി നൽകിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...