100 കോടിയുടെ ഫണ്ട് ലഭിച്ചോ ? 80 മദ്രസകളുടെ പ്രവർത്തനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് യുപി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : 100 കോടിയുടെ വിദേശ സഹായം ലഭിച്ചെന്ന ആരോപണത്തിൽ മദ്രസകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട 80 മദ്രസ്സകളുടെ പ്രവർത്തനം പരിശോധിക്കാനാണ് എസ് ഐ ടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൂറ് കോടിയുടെ വിദേശ സഹായം ഈ മദ്രസകൾക്ക് ലഭിച്ചെന്നും അതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഈ ഫണ്ടിൽ ക്രമക്കേട് ഉണ്ടോ എന്നാണ് പരിശോധനയെന്നും സർക്കാർ വിവരിച്ചു.

വിവിധ കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളിൽ ഈ മദ്രസകൾ നിയന്ത്രിക്കുന്ന സൊസൈറ്റികളുടെയും എൻ ജി ഒകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നെന്നും ആരോപണമുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മദ്രസകൾക്കുള്ള വിദേശ ധനസഹായത്തിന്റെ ഉറവിടങ്ങൾ അന്വേഷിക്കാൻ യു പി സർക്കാർ രൂപീകരിച്ച എസ്‌ ഐ ടിയുടെ തലവൻ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ, സൈബർ സെൽ പോലീസ് സൂപ്രണ്ട് എന്നിവരും സംഘത്തിലുണ്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...