2 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി ; എറണാകുളത്ത് നിയന്ത്രിത അവധി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ അവധി. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അറിയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലാകട്ടെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത് നവകേരള സദസ് പ്രമാണിച്ചാണ്. എറണാകുളത്തെ ജില്ലയിലെ എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധിയുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. ഗതാഗത കുരുക്ക് മൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനെന്നാണ് അവധിയിലെ വിശദീകരണം. പകരം മറ്റൊരു അവധി ദിനത്തിൽ ക്ലാസ് നടത്താനും നിർദേശം നൽകിയതായി വിശദീകരണമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

കൊച്ചിയിലെ പ്രശസ്ത റസ്റ്ററന്റിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ , ലൈസൻസ് റദ്ദാക്കി

0
കൊച്ചി: കതൃക്കടവിലെ കുഴിമന്തി റസ്റ്ററൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം റസ്റ്ററൻ്റിലാണ്...

ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തി

0
ബെം​ഗളൂരു: കർണാടകയിലെ കലബുറഗിയിൽ ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച്...