കോന്നി ഗ്രാമ പഞ്ചായത്തില്‍ 100 ദിന ക്ഷയരോഗമുക്ത ക്യാമ്പയ്ന്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എന്‍.ആര്‍.എല്‍.എം – എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി 100 ദിന ക്ഷയരോഗമുക്ത ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങില്‍ പ്രസിഡന്റ്  റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനെ ക്ഷയരോഗമുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിനായി സി.ഡി.എസ് മെമ്പർമാർക്കും കുടുംബശ്രീ അംഗങ്ങൾക്കും ബോധവത്കരണ ക്ലാസ് നടത്തി. ക്ഷയരോഗത്തെ ഭയം കൂടാതെ അഭിമുഖീകരിക്കുന്നതിനും വരാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു ക്ലാസ് നയിച്ചു.

കോന്നി ഗ്രാമപഞ്ചായത്തിലെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ഷയരോഗികൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ അജി കൊച്ചു കുഞ്ഞ്, വാർഡ് മെമ്പർമാരായ കെ.പി ശിവദാസ്, ഇന്ദുകല വി, ശ്യാംകുമാർ പി. എസ്, ജിൽഷ ഷാജി, സൂര്യകല ആർ, അസിസ്റ്റന്റ് സെക്രട്ടറി  സജിനിമോൾ എസ് എന്നിവർ പങ്കെടുത്തു. സി.ഡി.എസ് വൈസ്  ചെയർപേഴ്സൺ റീന യോഗത്തിന് നന്ദി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...