വൈദ്യുത വാഹനങ്ങൾക്കും സി.എൻ.ജി വാഹനങ്ങൾക്കും ആവശ്യക്കാർ കൂടുന്നു

For full experience, Download our mobile application:
Get it on Google Play

കാര്‍ വാങ്ങുന്നവര്‍ വൈദ്യുത വാഹനങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കുന്നതായി കാര്‍സ് 24-ന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രീ ഓണ്‍ഡ് കാറുകള്‍ക്കുള്ള താല്‍പര്യവും വര്‍ധിക്കുന്നതു തുടരുകയാണ്. മുന്‍നിര ഓട്ടോ ടെക് കമ്പനിയായ കാര്‍സ് 24 പുറത്തിറക്കിയ മൈലേജ് റിപോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ മേധാവിത്തം നിലനിര്‍ത്തിയ കാര്‍സ് 24 വില്‍പനയില്‍ 42 ശതമാനം വളര്‍ച്ച കൈവരിച്ചതായും 2023-ലെ സുപ്രധാന പ്രവണതകള്‍ ഉള്‍പ്പെടുത്തിയുള്ള റിപോര്‍ട്ട്. താങ്ങാനാവുന്ന വിലയിൽ പ്രീമിയം കാറുകൾ ലഭ്യമാകുന്നത് ഉപയോഗിച്ച കാറുകളെ സ്മാർട്ട് ചോയിസാക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം പുതു തലമുറയ്ക്ക് പുതിയ കാറുകൾ വാങ്ങുക മാത്രമല്ല നവീകരിക്കുകയും ചെയ്തു പുതിയ തരംഗം സൃഷ്ടിക്കാനായി. കാർസ് 24 ഡാറ്റ അനുസരിച്ച് 2023-ൽ പുതിയ കാറുകളുടെയും യൂസ്ഡ് കാറുകളുടെയും അനുപാതം 1:1.5 ആയിരുന്നു. അതായത് പത്ത് പുതിയ കാറുകൾ വിറ്റതിന് പതിനഞ്ച് ഉപയോഗിച്ച കാറുകൾ വിപണിയിലെത്തി. പുതു തലമുറ പ്രീമിയം യൂസ്ഡ് കാറുകളുടെ ഈ വരവ് നിരവധി ഇന്ത്യക്കാരുടെ കാർ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

എസ്‌യുവികളുടെ വിൽപ്പന കുതിച്ചുയർന്നതും പോയ വർഷത്തെ മറ്റൊരു പ്രത്യേകതയായി റിപ്പോർട്ട് പറയുന്നു. ആളുകൾ കുടുംബമായുള്ള യാത്രകൾക്ക് കൂടുതൽ വിശാലമായുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതും സാഹസികർ അവരുടെ ഓഫ്-റോഡ് യാത്രയ്ക്കായി എസ്‌യുവികളെ തിരഞ്ഞെടുക്കാൻ തുടങ്ങിയതും അവയുടെ വില്പന വർധിപ്പിച്ചു. ഇന്നത്തെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി യോജിപ്പിക്കുന്ന മുൻനിര ഫീച്ചറുകൾക്കൊപ്പം വ്യത്യസ്ത വില പോയിന്റുകളിൽ ലഭ്യമായ വിപുലീകരിച്ച ഓപ്‌ഷനുകളും ഈ വർദ്ധനവിന് കാരണമാകാം. എസ്‌യുവി കേന്ദ്രീകൃത പ്രവണത പുതിയ കാറുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും 2021 സാമ്പത്തിക വർഷം മുതൽ 4-6% വളർച്ചയോടെ യൂസ്ഡ് കാർ വിപണിയിൽ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു.

ബ്രെസ്സ, സോനെറ്റ്, ഇക്കോസ്‌പോർട്ട്, എക്‌സ്‌യുവി300, ടൈഗൺ, ടിയാഗോ എന്നിവ ഉൾപ്പെടുന്നതാണ് ഈ വർഷം ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്ന മികച്ച എസ്‌യുവികൾ. നെക്‌സോൺ ആണ് കൊച്ചിയിലെ കൂടുതൽ ആളുകൾ തിരഞ്ഞെടുത്ത എസ്‌യുവി വാഹനം. വൈദ്യുത വാഹനങ്ങള്‍ അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചു മടങ്ങു വര്‍ധനവുണ്ടായതായും റിപ്പോർട്ട്പറയുന്നു. സിഎന്‍ജി വില്‍പന 2.6 മടങ്ങു വര്‍ധിച്ചിട്ടുമുണ്ട്. മെട്രോ നഗരങ്ങളിൽ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. മെട്രോ ഇതര മേഖലകളില്‍ ലക്‌നൗ, ജയ്‌പൂർ, സൂറത്ത്, കൊച്ചി, പാറ്റ്ന എന്നിവിടങ്ങളാണ് മുന്നില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...