വടക്കാഞ്ചേരി: ഉച്ചഭക്ഷണം പാഴാക്കുന്ന സംബന്ധിച്ച വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാര്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് കണ്ടാല്‍ ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്. ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി വിഴുങ്ങാന്‍ സാധിക്കാത്തവ മാത്രമേ ബിന്നില്‍ ഉപേക്ഷിക്കാവൂവെന്നും ഉത്തരവ് കൂട്ടിച്ചേര്‍ക്കുന്നു.
കഴിക്കുവാന്‍ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ല. ഓഫീസില്‍ മാത്രമല്ല വീട്ടിലും ഈ നിര്‍ദ്ദേശം പാലിക്കുന്നതിന് ശ്രദ്ധേിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ജീവനക്കാര്‍ ഭക്ഷണം പാഴാക്കി കളയുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഉത്തരവ് എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിശദമാക്കുന്നത്. ഏപ്രില്‍ 13നാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. എല്ലാ ജീവനക്കാര്‍ക്കുമായുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത് നഗരസഭാ സെക്രട്ടറി കെ കെ മനോജാണ്. ഉത്തരവ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വ്യാപക ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷ കൌൺസിലർമാർ പരാതി നൽകിയിട്ടുണ്ട്.
ഉത്തരവ് നിയമ വിരുദ്ധമാണ് ജീവനക്കാർ ഭക്ഷണം പാഴാക്കരുത് എന്നു വേണമെങ്കിൽ സെക്രട്ടറിക്കു അപേക്ഷിക്കാമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പരാതിയില്‍ വിശദമാക്കുന്നു. ഭക്ഷണം പാഴാക്കിയാൽ നടപടിയും പിഴയും ചുമത്തും എന്ന ഉത്തരവും പിൻവലിക്കണമെന്നും പരാതി ആവശ്യപ്പെടുന്നു. വീടുകളിൽ ഭക്ഷണം ആവശ്യത്തിന് മാത്രമേ ജീവനക്കാർ പാചകം ചെയ്യാവു എന്നും ഉത്തരവിൽപറയുന്നത് അപലപനീയമാണെന്നും ഇവര്‍ പരാതിയില്‍ വിശദമാക്കുന്നു. ഉത്തരവ് സര്‍ക്കാര്‍ പരിശോധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് വടക്കാഞ്ചേരി നഗരസഭയിലെ പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്. കൗൺസിലർമാരായ കെ അജിത്കുമാർ, എസ് എ എ ആസാദ്, കെടി ജോയ്, വൈശാഖ് പി എൻ എന്നിവരാണ് ഉത്തരവിനെതിരെ പ്രതിഷേധവുമായി എത്തിയിട്ടുള്ളത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
































