തൃശൂര്‍: പണം കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി. അറുപത്തി നാലാം വയസ്സില്‍ കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിച്ചുണ്ടാക്കുന്ന പൈസയാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. നാട്ടികയിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശകര്‍ പറയുന്നുണ്ട് അടുത്ത വര്‍ഷം ഇത് നടക്കില്ലെന്ന്. ശരിയാണ് അടുത്ത വര്‍ഷം ഈ സമയം ഇലക്ഷനാണ്. അപ്പോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആര്‍ക്കും കൈമാറാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെ കാശുണ്ടാക്കുന്നത്. ജയരാജന്റെ സിനിമയില്‍ നാല് ഫൈറ്റാണ് ഇപ്പോള്‍ ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിക്കുന്ന കാശെടുത്താണ് ഞാന്‍ ചെലവാക്കുന്നത്. ഇത് ഇന്‍കംടാക്‌സിന്റെയും ട്രസ്റ്റിന്റെയും കണക്കിലുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. ദൈവത്തില്‍ വിശ്വാസമൂന്നി ഞാന്‍ മുന്നോട്ട് പോകും. ഇതൊന്നും ഇല്ലാത്തവര്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
































