കാസർകോട് സ്കൂട്ടറിൽ കടത്തിയത് ലക്ഷങ്ങളുടെ കുഴൽപ്പണം ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാഞ്ഞങ്ങാട്ട് സ്കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 67 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. സ്കൂട്ടറില്‍ 67.5 ലക്ഷം രൂപ കടത്തിയ കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി നാലുപുരപ്പാട്ടില്‍ ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഴല്‍പ്പണം കടത്തിയ KL 14 T 9449 നമ്പര്‍ സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍റേയും ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്‍റേയും നേതൃത്വത്തിലായിരുന്നു പരിശോധന.

വിഷുവും പെരുന്നാളും പ്രമാണിച്ച് വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണമാണിതെന്ന് പോലീസ് പറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള പണമാണിത്. ചിത്താരി മുതല്‍ പയ്യന്നൂര്‍ വരെ വിതരണം ചെയ്യാന്‍ എത്തിച്ചതാണെന്നാണ് അറസ്റ്റിലായ ഹാരിസ് നല്‍കിയിരിക്കുന്ന മൊഴി. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്‍റെ ഭാഗമായി സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇടക്കിടെ മിന്നല്‍ വാഹന പരിശോധനകള്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള പരിശോധനയ്ക്കിടെയാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചത്. വിശദമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കാഞ്ഞങ്ങാട് പോലീസ്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...

ടൂറിസം ഇനി ‘വ്യവസായം’ ; കോട്ടയത്തിന് പുറമെ കൊല്ലം ചിന്നക്കടയിലും സ്കൈവേ

0
തിരുവനന്തപുരം : പൊതുഗതാഗതം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന...