14കാരിയുടെ ബാഗിൽ 100 രൂപ ; ചോദ്യം ചെയ്യലിൽ പുറത്ത് വന്ന് ആഴ്ചകളായുള്ള പീഡനം – 2 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മീററ്റ്: 14കാരിയുടെ സ്കൂൾ ബാഗിൽ പണം, മകളെ ചോദ്യം ചെയ്ത അമ്മ ഉടൻ പോലീസ് സഹായം തേടി. രണ്ട് യുവാക്കൾ അറസ്റ്റിൽ. മീററ്റിലാണ് സംഭവം. 14 വയസ് പ്രായമുള്ള ദളിത് പെൺകുട്ടിയെ യുവാക്കൾ ആഴ്ചകളോളം പീഡിപ്പിച്ച വിവരമാണ് അമ്മയുടെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത്. ബുലന്ദ്ഷഹറിലാണ് സംഭവം. സ്കൂളിലേക്ക് പോയ പെൺകുട്ടിയെ പിടിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം പുറത്ത് പറയാതിരിക്കാൻ പണം നൽകുകയാണ് യുവാക്കൾ ആഴ്ചകളായി ചെയ്തിരുന്നത്. പണം വാങ്ങിയതിന് പിന്നാലെ പീഡനം പതിവായി. പണം വാങ്ങിയതിനാൽ പുറത്ത് പറയാനും പെൺകുട്ടി ഭയന്നു. പലപ്പോഴായി യുവാക്കൾ നൽകിയ നൂറ് രൂപ പെൺകുട്ടി ബാഗിലാണ് സൂക്ഷിച്ചിരുന്നത്. യാദൃശ്ചികമായി ഈ പണം കണ്ട അമ്മ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇതേ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, പോക്സോ വകുപ്പുകൾ, എസ് സി, എസ് ടി വിഭാഗത്തിന് എതിരായ അതിക്രമം എന്നിവ അടക്കമുള്ള വകുപ്പുകളാണ് യുവാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ദിവസ വേതനക്കാരിയായ അമ്മ മാത്രമാണ് പെൺകുട്ടിക്കുള്ളത്. രോഗം ബാധിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടിയുടെ പിതാവ് മരിച്ചത്. ഡ്രൈവർമാരായ യുവാക്കളാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...