ഇസ്രായേലിൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം; ആറുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തെൽ അവീവ്: ഇസ്രായേലിൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം. ആറുപേർക്ക് പരിക്കേറ്റു. ഹദേര നഗരത്തി​ൽ ബുധനാഴ്ചയാണ് സംഭവം. പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും പ്രതിയെ പിടികൂടിയതായും അധികൃതർ അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാളെ പിടികൂടുന്നതിന്റെ വീഡിയോ പുറത്തു​വിട്ടെങ്കിലും ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ഇസ്രായേലിലെ ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിലെ ലാകിയ നഗരത്തിന് സമീപം താമസിച്ചിരുന്ന അഹ്മദ് അൽ ഉഖ്ബി എന്ന 29കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വകുപ്പ് അധികൃതർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാഫയിലെ ലൈറ്റ് റെയിൽവേ സ്‌റ്റേഷനു സമീപമാണ് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത രണ്ടുപേരെ സുരക്ഷാ സേന വധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...