എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിന്റെ മുറ്റത്ത് മനോഹരമായ വയല്‍ രൂപപെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: എണ്ണൂറാംവയലിലെത്തുന്നവർ ആദ്യം ചോദിക്കുന്ന ചോദ്യമാണ് എവിടെയാണ് വയൽ എന്നത്. ചോദ്യം കേട്ടു മടുത്ത കുട്ടിക്കൂട്ടം വയലൊരുക്കാൻ തീരുമാനിച്ചു ഇറങ്ങിയപ്പോൾ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിന്റെ മുറ്റത്ത് മനോഹരമായ വയല്‍ രൂപപെട്ടു. നെൽ വയൽ കതിരണിഞ്ഞു നിൽക്കുന്ന കാഴ്ച ആരെയും ആകർഷിക്കും. വിത്ത് വിതയ്ക്കലും ഞാറു നടലും കള പറിക്കലും വളമിടലുമൊക്കെ ആഘോഷമാക്കി മഹത്തായ കാർഷിക സംസ്കാരത്തെ അടുത്തറിയുകയായിരുന്നു കുട്ടികൾ. ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കുട്ടികൾ കൃഷിക്കായി തെരെഞ്ഞെടുത്തത്. ജൈവകൃഷി രീതിയാണ് പൂർണ്ണമായും അവലംബിച്ചത്. അധ്യാപകരായ ഷെൽബി ഷാജി, എൻ ഹരികൃഷ്ണൻ, മെർലിൻ മോസസ്, അഖിൽമോൻ ഷാജി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ കാർഷിക ക്ലബ്ബിലെ പ്രവർത്തകരാണ് വയലൊരുക്കി പരിചരിച്ചു വരുന്നത്.

കൊയ്ത്ത് ആഘോഷ പൂർവമായി നടത്താനുള്ള ഒരുക്കത്തിലാണ് എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിലെ കുട്ടിക്കർഷകർ. മിഷ്നറിമാർ തങ്ങളുടെ പ്രവർത്തന മേഖലകളെ മിഷൻ ഫീൽഡുകൾ എന്ന് രേഖപ്പെടുത്തിയത് മലയാളീകരിച്ചപ്പോളാണ് വയൽ പ്രദേശമെന്നായി മാറിയത്. പ്രദേശം ചർച്ച് മിഷനറി സൊസൈറ്റിയുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ പ്രദേശം ) ആയി പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണ് സ്‌കൂളും സമീപ പ്രദേശങ്ങളും എണ്ണൂറാം വയൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഏതായാലും എണ്ണൂറാം വയലിൽ വയലില്ലെന്ന പോരായ്മ പരിഹരിക്കാൻ കഴിഞ്ഞ ആവേശത്തിലാണ് കുട്ടിക്കർഷകരും അധ്യാപകരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം...

0
തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...