വിദ്യാധി രാജ ചട്ടമ്പി സ്വാമിയുടെ നൂറാം സമാധി വാർഷികം ; 23ന് അയിരൂർ തോട്ടാവള്ളിൽ തറവാട്ടിൽ അനുസ്മരണ ചടങ്ങുകൾ നടക്കും

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍: വിദ്യാധി രാജ ചട്ടമ്പി സ്വാമിയുടെ നൂറാം സമാധി വാർഷികം മഹാ
ഗുരു വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സന്ദർശനം കൊണ്ട് ധന്യമായ അയിരൂർ തോട്ടാവള്ളിൽ തറവാട്ടിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. 23 ന് വൈകിട്ട് മൂന്നിന് തോട്ടാവള്ളിൽ തറവാട്ടിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്യും. തോട്ടാവള്ളിൽ ട്രസ്റ്റ് പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണവും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ഹിന്ദു മത മഹാമണ്ഡലം പ്രസിഡണ്ട് പി.എസ്.നായർ, അയിരൂർ ജ്ഞാനാനന്ദ ആശ്രമം മഠാധിപതി സ്വാമിനി സംഗമേശാനന്ദ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തും. ആർ രജിത് കുമാർ സിദ്ധന്മാരും ഭാരതീയ ആത്മീയതയും എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കും. 1913 ൽ കൊല്ലത്തു നിന്നും പമ്പാ നദീമാർഗമാണ് ചട്ടമ്പി സ്വാമികൾ അയിരൂരിൽ എത്തിയതെന്ന് തോട്ടാവള്ളിൽ ട്രസ്റ്റ് സെക്രട്ടറി ജി.ദിലീപും ജോയിന്റ് സെക്രട്ടറി മഹേഷ് രവീന്ദ്രയും പറഞ്ഞു. ചട്ടമ്പി സ്വാമിയുടെ നിർദേശപ്രകാരം അയിരൂരിൽ ആരംഭിച്ച ആധ്യാത്മിക പ്രസ്ഥാനമാണ് നൂറ്റാണ്ട് പിന്നിട്ട ഹിന്ദുമത പരിഷത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...