101 വയസുള്ള സമ്മതിദായകയെ ജില്ലാ കളക്ടര്‍ വീട്ടിലെത്തി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ 101 വയസുള്ള വോട്ടറുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിച്ചു. വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറുവയസ് പൂര്‍ത്തിയായ വോട്ടര്‍മാരെ അനുമേദിക്കുന്നതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍ ഈസ്റ്റില്‍ പാറപ്പാട്ട് കടക്കല്‍ അന്നമ്മ സാമുവേലിനെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ആദരിച്ചത്. ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ അനുമോദനപത്രവും കളക്ടര്‍ അന്നമ്മ സാമുവേലിന് കൈമാറി. ജില്ലയിലെ വിവിധ താലൂക്കുകളിലായി പത്തൊമ്പത് മുതിര്‍ന്ന പൗരന്‍മാരെ, ഇആര്‍ഒമാരുടെ നേതൃത്വത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണറുടെ അനുമോദന പത്രം നല്‍കി ആദരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംഭാവന പരിഗണിച്ചാണ് ആദരിക്കല്‍ ചടങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...