ഇസ്രയേൽ സൈനികനടപടിയിൽ ശനിയാഴ്ച രാത്രിമാത്രം ഗാസയിൽ മരിച്ചത് 103 പേർ

For full experience, Download our mobile application:
Get it on Google Play

ഡെയ്ർ അൽ-ബലാ: ഗാസയിൽ ഇസ്രയേൽ ആരംഭിച്ച പുതിയ സൈനികനടപടിയായ ‘ഗിദയോൻ ചാരിയറ്റി’ൽ ശനിയാഴ്ച രാത്രിമാത്രം 103 പേർ മരിച്ചു. മരിച്ചവരിൽ മുപ്പതോളംപേർ കുട്ടികളാണ്. വടക്കൻ ഗാസയിൽ ആക്രമണം ശക്തിപ്പെട്ടതോടെ ഇവിടത്തെ പ്രധാന ആശുപത്രിയായ ഇൻഡൊനീഷ്യൻ ഹോസ്പിറ്റൽ അടയ്ക്കേണ്ടിവന്നു. ഖാൻ യൂനുസിലും സമീപപ്രദേശത്തുമായിനടന്ന വ്യോമാക്രമണങ്ങളിൽമാത്രം രണ്ടുദിവസത്തിനിടയിൽ 48 പേരാണ് മരിച്ചത്. ജബലിയ അഭയാർഥിക്യാമ്പിലുണ്ടായ രണ്ടാക്രമണങ്ങളിലായി 19 പേരും മരിച്ചു. വടക്കൻ ഗാസയിൽ അവശേഷിച്ചിരുന്ന പ്രധാന ആരോഗ്യകേന്ദ്രമാണ് പൂട്ടിയ ഇൻഡൊനീഷ്യൻ ആശുപത്രി.

അതേസമയം ഹമാസിനുനേരേയാണ് ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. സാധാരണക്കാർ പാർക്കുന്നയിടങ്ങളിൽ ഇവർ തങ്ങുന്നതാണ് ഇത്രയധികം മരണങ്ങൾക്കിടയാക്കുന്നതെന്നും അവകാശപ്പെട്ടു. ഗാസയുടെ തെക്കുഭാഗത്തേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചശേഷം പ്രദേശത്തിന്റെയും സഹായവിതരണത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയാണ് ‘ഓപ്പറേഷൻ ഗിദയോൻ ചാരിയറ്റി’ന്റെ ലക്ഷ്യം. അതേസമയം, ഇസ്രയേലും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം വീണ്ടും കനത്തു. ഞായറാഴ്ച ഹൂതികളയച്ച മിസൈൽ തടഞ്ഞെന്ന് ഇസ്രയേൽ അറിയിച്ചു. ടെൽ അവീവിലെ വിമാനത്താവളം ലക്ഷ്യമാക്കി ഒരു ശബ്ദാതിവേഗ മിസൈലുൾപ്പെടെ രണ്ട് മിസൈൽ അയച്ചതായും ആക്രമണം ലക്ഷ്യം കണ്ടതായും വിമതർ അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...