മണ്ഡലകാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 1042 പേര്‍ അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര്‍ ആയുര്‍വേദ ചികിത്സയ്ക്കായെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലകാലാരംഭ ദിവസങ്ങളിൽ തന്നെ അയ്യപ്പദർശനത്തിനായി സന്നിധാനത്തും പമ്പയിലും ഭക്തർ കൂട്ടമായി എത്തുന്നതോടെ മകര വിളക്ക് സമയത്തെ തിരക്കാണ്. വെര്‍ച്വൽ ക്യൂ വഴി ബുക്ക് ചെയ്താണ് തീർഥാടകർ എത്തുന്നത്. ഇതുവരെ അരലക്ഷത്തോളം പേര്‍ ദർശനം നടത്തി കഴിഞ്ഞു. ആദ്യ ദിവസം തന്നെ തിരക്കേറിയതിനാൽ ശുചീകരണ പ്രവർത്തങ്ങളും ആരംഭിച്ചു. മണ്ഡല – മകരവിളക്ക് സമയത്തെ സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായി പവിത്രം ശബരിമല പ്രോജക്റ്റിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു.

മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും ക്ഷേത്ര ജീവനക്കാര്‍, വൈദിക സേവന ജീവനക്കാര്‍ എന്നിവര്‍ ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നുണ്ട്. വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ചികിത്സാ സേവനങ്ങള്‍ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനുമാണ് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്നത്. മണ്ഡലകാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 1042 പേര്‍ അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര്‍ ആയുര്‍വേദ ചികിത്സയ്ക്കായെത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ സേവനവുമാണ് അധികൃതര്‍ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...