3 ദിവസം കൊണ്ട് സംസ്ഥാനത്ത് 10,545 ലൈസൻസ് പരിശോധന ; 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. ഇന്ന് നാല് ജില്ലകളിലായി 1357 പരിശോധനകള്‍ ആണ് നടത്തിയത്.

കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 28 സ്‌കോഡുകള്‍ പ്രവര്‍ത്തിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 217 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിച്ച 187 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നേടുന്നതിന് വേണ്ടി നോട്ടീസ് നല്‍കി. 389 സ്ഥാപനങ്ങളെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ നിയമപരമായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ലൈസന്‍സ് രജിസ്‌ട്രേഷന്‍ പരിശോധന തുടരുന്നതിനാല്‍ ലൈസന്‍സ് നേടിയിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടിയന്തരമായി ലൈസന്‍സ് കരസ്ഥമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഭക്ഷണ വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെല്ലാം ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വളരെ ചെറുകിട കച്ചവടക്കാര്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായി അനുമതിയുണ്ട്. എന്നാല്‍ രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത നിരവധി സ്ഥാപനങ്ങളുണ്ട് എന്നത് ആശങ്കകരമായ കാര്യമാണ്. ഭക്ഷണം വില്‍പ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളെയും ലൈസന്‍സിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമായതിനാല്‍ ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഭക്ഷ്യസുരക്ഷ ലൈസന്‍സിന് അപേക്ഷിക്കുന്ന രീതി വളരെ ലളിതമാണ്. ഇതിനായി ഏതെങ്കിലും ഓഫീസ് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല, ഓണ്‍ലൈനായി കമ്പ്യൂട്ടറിലൂടെയോ, മൊബൈല്‍ ഫോണിലൂടെയോ പോലും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതും ഇത്തരം അപേക്ഷകള്‍ എല്ലാം തന്നെ സമയബന്ധിതമായി ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷ്യസുരക്ഷ ലൈസന്‍സിന് അപേക്ഷിക്കുന്ന അപേക്ഷകര്‍ foscos.fssai.gov.in വെബ് സൈറ്റിലൂടെ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...