ശമ്പളം വൈകുന്നതിനെതിരെ 108 ആംബുലന്‍സ് ജീവനക്കാരുടെ സൂചന പണിമുടക്ക് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശമ്പളം വൈകുന്നതിനെതിരെ ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ സംസ്ഥാനത്ത്
നടത്തുന്ന സൂചനാ പണിമുടക്ക് മൂന്ന് ദിവസം പിന്നിട്ടിട്ടും ശമ്പളം നൽകാനുള്ള നടപടികൾ ഇഴയുന്നു. അടിയന്തിരമായി 15 കോടി രൂപ സർകാർ അനുവദിച്ചെങ്കിലും ഇത് ട്രഷറി നടപടികളിൽ കുരുങ്ങി കിടക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആണ് ഓഗസ്റ്റ് മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ആശുപത്രികളിൽ നിന്നുള്ള റഫറൻസ് കേസുകൾ എടുക്കാതെ സി.ഐ.ടി.യു തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സൂചനാ പണിമുടക്ക് നടത്തുന്നത്.

ഇതോടെ റഫറൻസ് കേസുകള്‍ക്ക് സ്വകാര്യ ആംബുലൻസുകളെ അമിത കൂലി നൽകി ആശ്രയിക്കേണ്ട അവസ്ഥയിലാണ് പൊതുജനം. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളെ സമരം ബാധിച്ചിട്ടില്ല. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ ആണ് പണിമുടക്ക് കാര്യമായി ബാധിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പൂർണമായും 108 ആംബുലൻസ് ജീവനക്കാർ റഫറൻസ് കേസുകൾ എടുക്കാതെ സൂചന പണിമുടക്ക് നടത്തുകയാണ്. മറ്റ് ജില്ലകളിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുമ്പോൾ മറ്റൊരു വിഭാഗം അതിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...