സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു ജീവനൊടുക്കാൻ ശ്രമിച്ച് രണ്ട് സുഹൃത്തുക്കൾ. ഒന്നിച്ച് വളരുകയും ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്ത കൂട്ടുകാരികൾ വിഷം കഴിച്ചതിനെത്തുടർന്ന് 18 കാരിയായ കവിത ചികിത്സയിലിരിക്കെ മരണപ്പെട്ടു. 19 കാരിയായ സാധന ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ പരസ്പരം ചർച്ച ചെയ്തതിനു പിന്നാലെ ഇരുവരും മാരക വിഷഗുളികകൾ വാങ്ങി കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധാന്യങ്ങൾ കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന, അലുമിനിയം ഫോസ്ഫൈഡ് അടങ്ങിയ അതീവ മാരകമായ വിഷമാണ് കഴിച്ചത്. ഗുളിക കഴിച്ചതിനു പിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളായി. സാധനയുടെ മാതാപിതാക്കളാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.

തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസും ബന്ധുക്കളും ചേർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. നില അതീവ ഗുരുതരമായതിനെത്തുടർന്ന് കവിതയെ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി മരിക്കുകയായിരുന്നു. സാധനയുടെ നില നിലവിൽ തൃപ്തികരമാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ്. സാധനയുടെ വിവാഹം രണ്ട് മാസം മുൻപ് അവളുടെ സമ്മതമില്ലാതെ വീട്ടുകാർ നടത്തി. ഭർത്താവിനെ ഇഷ്ടപ്പെടാതിരുന്ന സാധന കഴിഞ്ഞ ഒരു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. കവിതയാകട്ടെ, താൻ സ്നേഹിച്ച വ്യക്തിയുമായി വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു.

കവിത രണ്ട് ഗുളികകളും സാധന ഒരു ഗുളികയുമാണ് കഴിച്ചത്. സംഭവത്തിൽ മജിസ്‌ട്രേറ്റിനു മുന്നിൽ സാധനയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കവിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...