വര്‍ക്കലയിലും പെരുമ്പാവൂരിലും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്ത നിലയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  വര്‍ക്കലയിലും പെരുമ്പാവൂരിലും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്ത നിലയിൽ. വർക്കല ഗവ.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ ഉച്ചഭക്ഷണം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് കുട്ടിയും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനെ തുട‍ര്‍ന്ന് കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. വൈകീട്ട് അമ്മയും ഇളയ സഹോദരിയും പുറത്തു പോയി മടങ്ങി വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശിനി അനന്യയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. സബ്ബ് ജില്ലാ കലോത്സവത്തിന് പോകാൻ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നും എഴുതിവച്ച കുറിപ്പ് വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ അനന്യ കലോത്സവത്തിൽ മത്സരിക്കാനില്ലാതിരുന്നതിനാലാണ് അയക്കാതിരുന്നത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...