പത്ത് മിനിറ്റ് വൈകിയതിന് പരീക്ഷാ കേന്ദ്രത്തിൽ കയറ്റിയില്ല ; പത്താംക്ലാസുകാരി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

പട്ന: 10 മിനിറ്റ് വൈകി, പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടച്ചു. കൗമാരക്കാരിയുടെ കണ്ണീരിന് മുന്നിൽ അധികൃതർ കനിഞ്ഞില്ല. പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി. പത്താം ക്ലാസ് വിദ്യാ‍ർത്ഥിനി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി. പട്നയിലാണ് സംഭവം. കോമൾ കുമാരി എന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പട്നയിലെ ബ‍‍ർണിയിലെ പരീക്ഷാ കേന്ദ്രത്തിലായിരുന്നു കോമളിന് ചൊവ്വാഴ്ച പരീക്ഷ നടക്കേണ്ടിയിരുന്നത്. പരീക്ഷാ കേന്ദ്രത്തിന് അടുത്തെത്താൻ ബന്ധുവിന്റെ വീട്ടിലേക്ക് തിങ്കളാഴ്ച തന്നെ കോമൾ എത്തിയിരുന്നു.

പരീക്ഷ ആരംഭിക്കുന്ന സമയം രാവിലെ 9.30 ന് ആയിരുന്നെങ്കിലും റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണിയായിരുന്നു. കോമൾ 9.10ന് പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ എത്തിയെങ്കിലും ഗേറ്റ് അടച്ചിരുന്നു. ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരോടും അധികൃതരോടും തന്റെ അവസ്ഥ വിശദമാക്കിയ വിദ്യാ‍ർത്ഥിനി പരീക്ഷാ ഹാളിലേക്ക് കയറ്റിവിടണമെന്ന് കെഞ്ചി പറഞ്ഞിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല. ഇതോടെ കടുത്ത നിരാശയിൽ കോമളിന് പരീക്ഷാ കേന്ദ്രത്തിൽ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. പിന്നാലെ ട്രെയിനിൽ കയറി വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കോമൾ ട്രെയിൻ പുറപ്പെട്ടതോടെ പുറത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...