കോണിപ്പടിയോട് ചേര്‍ന്നുള്ള അലമാരയിൽ ഒളിപ്പിച്ചിരുന്ന 525 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചേലേമ്പ്രയിൽ വീണ്ടും വൻ രാസലഹരി വേട്ട. അരക്കിലോ എംഡിഎംഎയുമായി ചേലൂപാടം സ്വദേശി ഹാഷിഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുറച്ചു നാളായി മേഖലയിൽ എക്സൈസിൻ്റെ കണ്ണുണ്ട്. ഇന്നലെ വൈകീട്ട് കൃത്യമായ സൂചനകൾ കിട്ടിയതിന് പിന്നാലെയായിരുന്നു പരിശോധന. ഹാഷിഖ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ 525 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് പൊലീസ് മേഖലയിൽ നിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയിരുന്നു. വീടിൻ്റെ കോണിപ്പടിയോട് ചേര്‍ന്ന് വെച്ച ഇരുമ്പ് അലമാരയിലായിരുന്നു കൂടുതൽ അളവിൽ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

പ്രതിയുടെ കാറിൻ്റെ ഡാഷ് ബോര്‍ഡിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡിനിടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപയും ലഭിച്ചു. എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസുകളും മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് പിടിച്ചെടുത്തു. എഞ്ചിനീയറിംഗ് ഡ്രോപ് ഔട്ടാണ് പ്രതി ഹാഷിഖ്. ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന ആളാണെന്ന് എക്സൈസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...