പട്ടം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പട്ടം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. കൊല്‍ക്കത്ത ആനന്ദ്പൂര്‍ സ്വദേശിയായ മുഹമ്മദ് റഷാനാണ് മരിച്ചത്. അയല്‍വീട്ടിലെ ടെറസില്‍ കണ്ട പട്ടം എടുക്കുന്നതിനിടെ കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം. അയല്‍വീട്ടിലെ ടെറസിന്റെ മൂലയില്‍ ഒരു പട്ടം കിടക്കുന്നത് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു.

അത് എടുക്കാനായി കുട്ടി പൈപ്പ് വഴി ബാല്‍ക്കണിയിലേക്ക് കയറുന്നതിനിടെ ഇലക്‌ട്രിക്ക് വയറില്‍ നിന്ന് ഷേക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാരും അയല്‍വാസികളും എസ്‌എസ്‌കെഎം ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് അനന്ദപൂര്‍ പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...