മോഷണ കുറ്റം ആരോപിച്ച്‌ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അമ്മയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മോഷണ കുറ്റം ആരോപിച്ച്‌ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അമ്മയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുച്ചുറപ്പള്ളിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരമ്പല്ലൂര്‍ സ്വദേശിനി മഹാലക്ഷ്മി (10) കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നും 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി പണം മോഷ്ടിച്ചത് മഹാലക്ഷ്മിയാണെന്ന് ബന്ധു കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മയോട് പരാതി പറഞ്ഞു.

ഇതില്‍ പ്രകോപിതയായി അമ്മ സ്പൂണ്‍ ചുട്ടുപഴുപ്പിച്ച്‌ കുട്ടിയുടെ വായിലും തുടയിലും വച്ച്‌ പൊള്ളിക്കുകയായിരുന്നു. പൊള്ളിച്ചതിന് പുറമെ അടുപ്പില്‍ ഉണക്കമുളകിട്ടു പുക ശ്വസിപ്പിക്കുകയും ചെയ്തു. അതോടെ അവശനിലയിലായ കുട്ടിക്ക് സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങി നല്‍കുകയായിരുന്നു. ആരോഗ്യനില വീണ്ടും മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശവാസികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്മയും ബന്ധുവും പോലീസ് കസ്റ്റഡിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...