റോഡില്‍ വീണ ഓയിലില്‍ തെന്നി വീണ് ബൈക്ക് യാത്രകര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റോഡില്‍ വീണ ഓയിലില്‍ തെന്നി വീണ് ബൈക്ക് യാത്രകര്‍ക്ക് പരിക്ക്‌. അഴിയിടത്തു ചിറയിൽ റോഡിൽ പരന്നൊഴുകിയ ഓയിലിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മൂന്ന് യാത്രികർക്ക് പരിക്ക്. ടാങ്കറിൽ നിന്നും ചോർന്ന ഓയിൽ റോഡിൽ പരന്നൊഴുകിയതാണ് അപകടത്തിന് ഇടയാക്കിയത്. അപകടങ്ങളെ തുടർന്ന് അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ അഴിയിടത്തുചിറ ഇളയിടം ഭാഗത്തെ കൊടുംവളവിൽ ആണ്‌ അപകടം. ഇന്ന് പുലർച്ചെ ആറു മണിയോടെ ആയിരുന്നു സംഭവം.

അപകടത്തെ തുടര്‍ന്ന് ഈ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ അഞ്ചരയോടെ കരി ഓയിൽ കയറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ ടാങ്കറിൽ നിന്നും ചോർന്ന ഓയിലാണ് അപകടങ്ങൾക്ക് കാരണമായത്. തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിശമന സേനാംഗങ്ങൾ റോഡ് കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...