പൂട്ടിക്കിടന്ന വീടിനുള്ളില്‍ പത്തുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കായംകുളം : പൂട്ടിക്കിടന്ന വീടിനുള്ളില്‍ പത്തുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ കിഴക്ക് ചെറിയ പത്തിയൂര്‍ അശ്വതിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശാലിനി – മുഹമ്മദ് അനസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍സിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീടിനുള്ളില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു കുട്ടിയെ കാണുന്നത്. പൂട്ടിക്കിടന്ന വീട്ടില്‍ അനുജന്‍ മുഹമ്മദ് അജിനും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരും വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം അജിന്‍ ഉറങ്ങുകയായിരുന്നു. ഉണര്‍ന്നപ്പോഴാണ് കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ ജ്യേഷ്ഠനെ കാണുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ പിന്‍വാതിലിലൂടെ വീടിനുള്ളില്‍ കയറി കുട്ടിയെ രക്ഷിച്ച്‌ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല. അന്‍സില്‍ പത്തിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അമ്മ ശാലിനി മക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് പുറത്തു പോയിരുന്നത്. ഭര്‍ത്താവുമായി ഏറെക്കാലമായി ഇവര്‍ പിണങ്ങിക്കഴിയുകയാണ്. കരീലക്കുളങ്ങര പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...