ബിഹാറില്‍ എൻഡിഎ യോഗം ഇന്ന് ; പ്രധാന വകുപ്പുകൾ വേണമെന്ന് ജെഡിയുവും ബിജെപിയും

For full experience, Download our mobile application:
Get it on Google Play

ബിഹാർ : ബിഹാർ സർക്കാർ രൂപീകരണ ചർച്ചക്കായി ഇന്ന് എൻ.ഡി.എ യോഗം ചേരും. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും. പ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജെഡിയുവും ബിജെപിയും.

സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവർണറെ കാണല്‍, സത്യപ്രതിജ്ഞ തീയതി, സമയം, മന്ത്രിപദം, സ്പീക്കർ പദവി തുടങ്ങിയ ചർച്ചചെയ്യാനാണ് എന്‍ഡിഎ യോഗം ചേരുന്നത്. ദീപാവലി കഴിഞ്ഞ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നീക്കം. മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ യോഗം തെരഞ്ഞെടുക്കും. ഉപമുഖ്യമന്ത്രി, ധനമന്ത്രി എന്നീ പദവികളില്‍ സുശീല്‍ മോദി തുടരും. ആഭ്യന്തരവും വിദ്യാഭ്യാസവും സ്പീക്കർ പദവിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. നല്‍കാന്‍ നിതീഷ് തയ്യാറല്ല.

മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെഡിയുവിന് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാകില്ല. ജിതിൻ റാം മഞ്ചിയുടെ എച്ച്.എ.എമ്മും, വികാസ് ശീൽ പാർട്ടിയും മന്ത്രിപദം ആവശ്യപ്പെടും. എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചർച്ച നടത്തി പിന്നീട് പ്രത്യേക ചർച്ചകളിലൂടെ അന്തിമ തീരുമാനത്തിലെത്താനാണ് സാധ്യത. ബിജെപി, എച്ച്എഎം, വിഐപി എന്നീ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. എൽജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജെപി തീരുമാനിക്കുമെന്നാണ് നിതീഷ് കുമാറിന്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...