പോലീ​സ്​ ​വേ​ഷ​ത്തി​ലെ​ത്തി​യ ആ​റം​ഗ സം​ഘം വ്യ​വ​സാ​യി​ക​ളെ മ​ര്‍​ദി​ച്ച്‌​ കാ​ര്‍ ത​ട്ടി​യെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

വാ​ള​യാ​ര്‍: ദേ​ശീ​യ​പാ​ത 544ല്‍ ​മ​രു​ത റോ​ഡ്​ പെ​ട്രോ​ള്‍ പ​മ്പി​ന്​ സ​മീ​പം പോ​ലീ​സ്​ ​വേ​ഷ​ത്തി​ലെ​ത്തി​യ ആറം​ഗ സം​ഘം വ്യ​വ​സാ​യി​ക​ളെ മ​ര്‍​ദി​ച്ച്‌​ കാ​ര്‍ ത​ട്ടി​യെ​ടു​ത്തു. കോ​ഴി​ക്കോ​ട്​ പ​യ്യോ​ളി വ​ലി​യ​മു​റ്റ​ത്ത്​ മു​നീ​ര്‍ (46), പാ​ല​ക്കാ​ട്​ സ്​​റ്റേ​ഡി​യം ബ​സ്​​സ്​​റ്റാ​ന്‍​ഡി​ന്​ സ​മീ​പം ചി​റ​യി​ല്‍ ന​വ​നീ​ത് (27) എ​ന്നി​വ​ര്‍​ക്കാ​ണ്​ മര്‍ദനമേ​റ്റ​ത്.

വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ്​ ന​വ​നീ​തിന്റെ  കൈ​ക്ക്​ പൊ​ട്ട​ലു​ണ്ട്. ത​ല​യു​ടെ മു​റി​വി​ല്‍ ആ​റ്​ സ്​​റ്റി​ച്ചു​ണ്ട്. മുനീറി​ന്റെ  പു​റ​ത്തും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഇ​വ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ന​ല്ലേ​പ്പി​ള്ളി​യി​ല്‍ യുണൈറ്റ​ഡ്​ പോ​ളി​മേ​ഴ്​​സ്​ എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്​ മു​നീ​ര്‍. ബി​സി​ന​സ്​ പങ്കാളിയാണ് ന​വ​നീ​ത്. തി​രു​പ്പൂ​രി​ലേ​ക്ക്​ വ്യാ​പാ​രാ​വ​ശ്യാ​ര്‍​ഥം ബു​ധ​നാ​ഴ്​​ച വൈ​കിട്ടാ​ണ്​ ഇ​രു​വ​രും പോ​യ​ത്.

തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ മ​രു​ത റോ​ഡി​ലാ​ണ്​ സം​ഭ​വം. മെ​റൂ​ണ്‍ ക​ള​ര്‍ ടാ​റ്റാ സു​മോ​യി​ലും ​വെ​ള്ള നി​റ​ത്തി​ലു​ള്ള മറ്റൊ​രു വാ​ഹ​ന​ത്തി​ലു​മെ​ത്തി​യ ആ​റു​പേ​രാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ മു​നീ​ര്‍ ക​സ​ബ പോ​ലീ​സി​ല്‍ നല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. പോ​ലീ​സ്​ വേ​ഷ​ധാ​രി​ക​ളാ​യ ര​ണ്ടു​പേ​രെ​ത്തി​ ഗ്ലാ​സി​ല്‍ ഇ​ടി​ച്ച്‌​ തു​റ​ക്കാ​ന്‍ ആംഗ്യം കാ​ട്ടി. ഗ്ലാ​സ്​ ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ത്തു. പി​ന്നാ​ലെ വ​ന്ന നാ​ലു​പേ​ര്‍ വ​ടി​കൊ​ണ്ട്​ മ​ര്‍​ദ​നം തു​ട​ങ്ങി. പി​ന്നീ​ട് കാ​റു​മാ​യി ക​ട​ന്നു. മൈ​സൂ​രു​വി​ലെ പ്ലാ​സ്​​റ്റി​ക്ക് കു​പ്പി നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ലെ പ​ങ്കാ​ളി​ക​ളാ​ണ് നവനീതും മു​നീ​റും. പോലീ​സ്​ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...